സ്വച്ഛതാ ഹി സേവ- കൈയ്യോട് കൈ ലോഗോ പ്രകാശനം
October 1, 2026
അരിക്കുളം ഗ്രാമപഞ്ചായത്ത് സ്വച്ഛതാ ഹി സേവ- കൈയ്യോട് കൈ ലോഗോ പ്രകാശനം 25-09-2026 തീയ്യതിയിൽ ബഹു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ സി ബാലകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണ് ശ്രീമതി സജിത എളമ്പിലാട്ട്, വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണ് ശ്രീമതി ബിന്ദു എൻ പി, മെമ്പർമാരായ നാരായണി എം കെ, സീനത്ത് വടക്കയിൽ, സ്റ്റിജ അനീഷ്, അസി.സെക്രട്ടറി ശ്രീ ജിതേഷ്ബാബു, ഹെഡ്ക്ലർക്ക് ശ്രീ പ്രനീഷ്കുമാർ എം എം, ഹെൽത്ത് ഇൻസ്പെക്ടർ കുമാരി ഐശ്വര്യ എന്നിവർ സംസാരിച്ചു.