All Social Security, Welfare Board, and Farmers' Pension beneficiaries who were granted pensions up to December 31, 2025, must complete their mustering by October 30.
പൌരാവകാശ രേഖ

  ജനനം മുതല്‍ മരണംവരെയുള്ള ദൈനംദിന ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലുംഗ്രാമപഞ്ചായത്തുമായി ബന്ധപ്പെടേണ്ട രീതിയിൽ  ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം വിപുലമായിരിക്കുന്നു എന്നത് തര്‍ക്കരഹിതമായകാര്യമാണ്. പഞ്ചായത്തിൻറെ രേഖയിൽ ഒരിക്കലെങ്കിലും ഉള്‍പ്പെട്ടിട്ടില്ലാത്ത ഒരു പൗരനും ഉണ്ടാകില്ല എന്ന സമീപകാല യാഥാര്‍ത്ഥ്യമാണ്.

     ഇന്ത്യന്‍ ഭരണഘടനയുടെ 73, 74 ഭേദഗതിയും തുടര്‍ന്നുള്ള കേരളപഞ്ചായത്ത് രാജ് നിയമവും അധികാരം ത്രിതല പഞ്ചായത്തുകള്‍ക്ക് പകര്‍ന്നു നല്കുന്നതിന് പ്രധാന പങ്കു വഹിച്ച നിയമ നിര്‍മ്മാണങ്ങളാണ്. ഇതിനനുസൃതമായി വാക്കിലും അര്‍ത്ഥത്തിലും അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയ ഏക സംസ്ഥാനം കേരളമാകുന്നു. 2004 ലെ കേരള പഞ്ചായത്ത് രാജ് (പൗരാവകാശരേഖതയ്യാറാക്കൽ) ചട്ടം ഗ്രാമപഞ്ചായത്തിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങളും അവയുടെ നിബന്ധനകളും വ്യക്തമാക്കുന്ന പൗരാവകാശരേഖ പഞ്ചായത്തിലെ പൗരൻമാർക്ക് ലഭ്യമാക്കുന്നതിന് അനുശാസിക്കുന്നു. 

  • പൌരാവകാശരേഖ 2025