All Social Security, Welfare Board, and Farmers' Pension beneficiaries who were granted pensions up to December 31, 2025, must complete their mustering by October 30.
വികസന സദസ്സ്

October 29, 2025

അരിക്കുളം  ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഒക്ടോബർ 14 ചൊവ്വാഴ്ച രാവിലെ     11 മണിക്ക് ഗ്രാമപഞ്ചായത്തിനു സമീപം പ്രത്യേകം തെയ്യാറാക്കിയ ഹാളിൽ വെച്ച് ബഹു. പേരാമ്പ്ര എം.എൽ.എ. ശ്രീ.ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം  ചെയ്തു. ഗ്രാമപഞ്ചായത്ത് തെയ്യാറാക്കിയ സുവനീറും പ്രോഗ്രസ്സ് റിപ്പോർട്ടും ബഹു. എം.എൽ.എ. പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ.എ.എം  സുഗതൻമാസ്റ്റർ  അധ്യക്ഷനായി. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങളുടെ പ്രസന്റേഷൻ RP ശ്രീ പ്രനീഷ് കുമാറും പഞ്ചായത്ത് വികസന നേട്ടങ്ങൾ സംബന്ധിച്ച പ്രസന്റേഷൻ പഞ്ചായത്ത്  സെക്രട്ടറി ശ്രീ. സന്ദീപ്.എ യും അവതരിപ്പിച്ചു.

ചടങ്ങിൽ ഹരിത കർമ്മസേന അംഗങ്ങളെ  ആദരിച്ചു.
വിവിധ രാഷ്ട്രീയ നേതാക്കൾ, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് ജപ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഓപ്പൺ ഫോറത്തിൽ 6  പേർ സംസാരിച്ചു. ഓപ്പൺ ഫോറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മോഡറേറ്റ് ചെയ്തു.
പരിപാടിയിൽ ആകെ 233  പേർ പങ്കെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രജനി.കെ പി  സ്വാഗതവും മെമ്പർ ശ്രീ.കെ.എം. അമ്മത്  നന്ദിയും രേഖപ്പെടുത്തി .

വികസന സദസ്സ് നടത്തി