പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

പി പി രമണി

പ്രസിഡണ്ട്

എ സി ബാലകൃഷ്ണൻ

വൈസ് പ്രസിഡണ്ട്

ബിന്ദു എൻ പി

വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണ്‍

അനുജിത്ത് എസ്

ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ

സജിത എളമ്പിലാട്ട്

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണ്‍

കുഞ്ഞിക്കേളപ്പൻ( ഒ കെ ബാബു)

മെമ്പർ - വാർഡ് 2

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - അരിക്കുളം

വാർഡുകൾ -15

നിയോജകമണ്ഡലം -പേരാമ്പ്ര 

ലോക്സഭ മണ്ഡലം -വടകര

ആകെ ജനസംഖ്യ -18378

വിസ്തീർണ്ണം -16.25 ച കി മീ

അതിരുകൾ 

  വടക്ക് - നൊച്ചാട്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്തുകൾ

  കിഴക്ക് - നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്

  തെക്ക് - കൊയിലാണ്ടി മുനിസിപ്പാലിറ്റി

  പടിഞ്ഞാറ്-കീഴരിയൂർ, മേപ്പയ്യൂർ ഗ്രാമപഞ്ചായുകൾ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ ദേശീയ ബോധം ഈ പഞ്ചായത്തിലും അലയടിച്ചിരുന്നു. തൊട്ടടുത്തുള്ള പന്തലായനി, മൂടാടി പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്ന സ്വാതന്ത്ര്യാഭിവാഞ്ഛ, സി.കെ.ഗോവിന്ദന്‍ നായര്‍, കേളപ്പജി, കുഞ്ഞിരാമന്‍ കിടാവ് എന്നിവരുടെ പ്രവര്‍ത്തനങ്ങളിലൂടെയുള്ള പ്രചോദനം ഇവ അരിക്കുളത്തെ ജനങ്ങളിലും ആവേശമുണര്‍ത്തി. 1930-കളില്‍ കൃഷിഭൂമിയ്ക്കുവേണ്ടിയുള്ള പോരാട്ടം കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വളര്‍ന്നുവരാന്‍ തുടങ്ങി. അയിത്തത്തിനും ജന്മിത്വത്തിനും എതിരെ കുളത്തില്‍കുളി, സാമൂഹ്യമായ പന്തിഭോജനം എന്നിവ സംഘടിക്കപ്പെട്ടു. കുടിയൊഴിപ്പിക്കല്‍, പാട്ടശീട്ട് കൊടുക്കാതിരിക്കല്‍, മേല്‍ച്ചാര്‍ത്ത്, പാട്ടവര്‍ദ്ധനവ് എന്നിവക്കെതിരെ ബഹുജന പ്രക്ഷോഭങ്ങള്‍ രൂപം കൊണ്ടു. കൃഷിക്കാരില്‍ ഭൂരിഭാഗവും കുടികിടപ്പുകാരും പാട്ടകുടിയാന്‍മാരുമായിരുന്നു. ജന്മിമാരുടെയും നാട്ടുകോയ്മകളുടെയും തറവാടുകളില്‍ നടക്കുന്ന വിവാഹം, ശ്രാദ്ധം, ചോറൂണ്...

കൂടുതൽ വായിക്കുക