ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്തന്നെ ദേശീയ ബോധം ഈ പഞ്ചായത്തിലും അലയടിച്ചിരുന്നു. തൊട്ടടുത്തുള്ള പന്തലായനി, മൂടാടി പ്രദേശങ്ങളില് ഉയര്ന്നു വന്ന സ്വാതന്ത്ര്യാഭിവാഞ്ഛ, സി.കെ.ഗോവിന്ദന് നായര്, കേളപ്പജി, കുഞ്ഞിരാമന് കിടാവ് എന്നിവരുടെ പ്രവര്ത്തനങ്ങളിലൂടെയുള്ള പ്രചോദനം ഇവ അരിക്കുളത്തെ ജനങ്ങളിലും ആവേശമുണര്ത്തി. 1930-കളില് കൃഷിഭൂമിയ്ക്കുവേണ്ടിയുള്ള പോരാട്ടം കര്ഷക സംഘത്തിന്റെ നേതൃത്വത്തില് വളര്ന്നുവരാന് തുടങ്ങി. അയിത്തത്തിനും ജന്മിത്വത്തിനും എതിരെ കുളത്തില്കുളി, സാമൂഹ്യമായ പന്തിഭോജനം എന്നിവ സംഘടിക്കപ്പെട്ടു. കുടിയൊഴിപ്പിക്കല്, പാട്ടശീട്ട് കൊടുക്കാതിരിക്കല്, മേല്ച്ചാര്ത്ത്, പാട്ടവര്ദ്ധനവ് എന്നിവക്കെതിരെ ബഹുജന പ്രക്ഷോഭങ്ങള് രൂപം കൊണ്ടു. കൃഷിക്കാരില് ഭൂരിഭാഗവും കുടികിടപ്പുകാരും പാട്ടകുടിയാന്മാരുമായിരുന്നു. ജന്മിമാരുടെയും നാട്ടുകോയ്മകളുടെയും തറവാടുകളില് നടക്കുന്ന വിവാഹം, ശ്രാദ്ധം, ചോറൂണ്...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 13, 2026
നിർമ്മലം പുതുയുഗം പഞ്ചായത്ത് തല ഉദ്ഘാടനം
നിർമ്മലം പുതുയുഗം "അരിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം" 12-10-2026 ന് വൈകു.05.00 മണിക്ക് വെളിയണ്ണൂർ ചല്ലിയിൽ വച്ച് പ്രസിഡൻ്റ് ശ്രീമതി പിപി രമണി വെളിയന്നൂർ ചെല്ലി ശുചീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീ എ സി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ.ടി...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഹരിതഭവനം ബോധവത്കരണ ക്ലാസ്
October 13, 2026
ഒക്ടോബർ 2 സ്പെഷ്യൽ ഗ്രാമസഭ
October 6, 2026
സ്വച്ഛതാ ഹി സേവ കൈയ്യോട് കൈ ക്യാമ്പയിൻ
October 2, 2026
സ്വച്ഛതാ ഹി സേവ- കൈയ്യോട് കൈ ലോഗോ പ്രകാശനം
October 1, 2026